അനുസ്മരണ സമ്മേളനം

Sunday 15 June 2025 2:01 AM IST

തിരുവനന്തപുരം: കുര്യാത്തി ആനന്ദനിലയം അനാഥമന്ദിരത്തിന്റെയും വിധവാസദനത്തിന്റെയും സ്ഥാപകയും മഠാധിപതിയുമായിരുന്ന പ്രശാന്തയോഗിനിയുടെ 42-ാം സമാധി വാർഷിക അനുസ്മരണ സമ്മേളനവും ചികിത്സാ ധനസഹായവിതരണവും മുൻമന്ത്രി വി.സുരേന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ആനന്ദനിലയം പ്രസിഡന്റ് വി.രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.കളിപ്പാൻകുളം വാർഡ് കൗൺസിലർ സജുലാൽ.ഡി, പെരുന്താന്നി വാർഡ് കൗൺസിലർ പി.പത്മകുമാർ,ആനന്ദനിലയം സെക്രട്ടറി കുര്യാത്തി ശശി,പി.ലക്ഷ്മികുമാരി അമ്മ തുടങ്ങിയവർ പങ്കെടുത്തു.