വിദ്യാർത്ഥിനിയെ ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ
Sunday 15 June 2025 1:29 AM IST
വർക്കല: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ചശേഷം പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി പുലിക്കുഴി മുസ്ലീം പള്ളിക്ക് സമീപം താന്നിപൊയ്ക കൊച്ചുവീട്ടിൽ രാഹുൽ (22) ആണ് അറസ്റ്റിലായത്. നാലു മാസം മുമ്പാണ് പ്രതി ഇൻസ്റ്റഗ്രാമിലൂടെ വർക്കലക്കാരി പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. വിദ്യാർത്ഥിനിയുടെ വീട്ടിൽ കയറി പീഡിപ്പിച്ചെന്ന് വർക്കല പൊലീസ് പറഞ്ഞു. സ്വഭാവത്തിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിൽ കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവരുന്നത്. ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു.രക്ഷിതാക്കളുടെ പരാതിയിൽ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു . പ്രതിയെ റിമാൻഡ് ചെയ്തു.