പാച്ചല്ലൂർ സുകുമാരൻ സ്മാരക വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷിക്കാം
Sunday 15 June 2025 12:15 AM IST
തിരുവനന്തപുരം : പത്രപ്രവർത്തകനും, സാംസ്കാരിക പ്രവർത്തകനുമായിരുന്ന പാച്ചല്ലൂർ സുകുമാരന്റെ സ്മരണാർത്ഥം പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ആറാമത് വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.
2025ൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്റ്റേറ്റ് സിലബസുകളിൽ പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ്, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികജാതി/വർഗ്ഗ വിദ്യാർത്ഥികൾക്കാണ് പുരസ്കാരം നൽകുന്നത്. അപേക്ഷകൾ ജൂൺ 30 ന് അകം അജിത് പാവംകോട്, മയൂരം, ഇ എം.എസ് പെരുമരം റോഡ്, പനങ്ങോട്, വെങ്ങാനൂർ പി.ഒ, എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ്.