ചലച്ചിത്ര നടൻ ജിപി രവി അന്തരിച്ചു

Sunday 15 June 2025 10:08 AM IST

സിംഗപ്പൂർ: നടൻ ജിപി രവി സിംഗപ്പുരിൽ വച്ച് അന്തരിച്ചു.1960കളിൽ സിനിമ രംഗത്തു സജീവമായിരുന്ന രവി സ്നാപക യോഹന്നാൻ, സ്നേഹസീമ എന്നീ ചിത്രങ്ങളിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. 60കളുടെ മദ്ധ്യത്തോടെയാണ് സിംഗപൂരിൽ ബിസിനസ്സ് രംഗത്തേക്ക് കടന്നു വന്നത്. അവിടെ സീരിയൽ രംഗത്തും അദ്ദേഹം സജീവമായിരുന്നു. 2006 ൽ പുറത്തിറങ്ങിയ തുറുപ്പുഗുലൻ, 2009ൽ പട്ടണത്തിൽ ഭൂതം, ലവ് ഇൻ സിങ്കപ്പൂർ, ഐജി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

ആറ്റിങ്ങൽ പുളിക്കൽ ഗോപാലപിള്ളയുടെയും ആറ്റിങ്ങൽ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ ശ്യാരദാമ്മയുടെയും മകനാണ് രവി. ‌ഡോ.ബാലകൃഷ്ണൻ, സുകുമാരി നായർ, പരേതരായ ജിപി രാജൻ, ജിപി രഘു, ജിപി രാധാകൃഷ്ണൻ എന്നിവർ സഹോദരങ്ങൾ ആണ്.