നെയ്യാറ്റിൻകരയിൽ കാണാതായ സ്ത്രീ കൊല്ലപ്പെട്ടു; മൃതദേഹം വീടിന്റെ പിന്നിൽ കുഴിച്ചിട്ടെന്ന് അയൽവാസി
Sunday 15 June 2025 12:54 PM IST
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്ത്രീയെ കാണാതായതായി പരാതി. തിരുവനന്തപുരം പനച്ചമൂട് സ്വദേശി പ്രിയംവദയെയാണ് കാണാതായത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന പ്രിയംവദയെ കാണാതായിട്ട് രണ്ട് ദിവസമായെന്നാണ് നാട്ടുകാർ പറയുന്നത്. കൊന്നുകുഴിച്ചുമൂടിയെന്നും നാട്ടുകാർക്ക് സംശയമുണ്ട്.
സംഭവത്തിൽ പ്രിയംവദയുടെ അയൽവാസി വിനോദിനെ കസ്റ്റഡിയിലെടുത്ത് വെള്ളറട പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സ്ത്രീയെ കൊലപ്പെടുത്തിയെന്ന് ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൃതദേഹം വീടിന്റെ പിന്നിൽ കുഴിച്ചിട്ടിട്ടുണ്ടെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.