വെറുതേ പണം ചെലവാക്കേണ്ട; നരയെ തുരത്താം വെറും അഞ്ചുമിനിട്ടിൽ, മൂന്ന് സാധനങ്ങൾ മാത്രം മതി
മുടി നരയ്ക്കുന്നത് പ്രായമാകുന്നതിന്റെ ലക്ഷ്യണമാണെന്നാണ് പലരും കരുതുന്നത്. എന്നാൽ ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മുതൽ യുവാക്കൾക്ക് വരെ അകാലനര ബാധിക്കുന്നു. നര മറയ്ക്കാൻ മാർക്കറ്റിൽ കിട്ടുന്ന വില കൂടിയ ഡെെയാണ് പലരും ഉപയോഗിക്കുന്നത്. എന്നാൽ ഇത് പലപ്പോഴും വിചാരിച്ച ഫലം നൽകുന്നില്ലെന്ന് മാത്രമല്ല ഇരട്ടിയായി മുടി നരയ്ക്കാൻ കാരണമാകുന്നു. മുടി സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത രീതികൾ ഉപയോഗിക്കുന്നതാണ് നല്ലത്. പ്രകൃതിദത്ത രീതിയിൽ വീട്ടിൽ തന്നെ ഒരു ഡെെ ഉണ്ടാക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
- മെെലാഞ്ചിപ്പൊടി
- വെറ്റില
- തേയില
ഡെെ തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനിൽ കുറച്ച് വെള്ളമെടുത്ത് തേയില ചേർത്ത് തിളപ്പിക്കുക. ശേഷം അതിലേക്ക് ചെറുതായി നുറുക്കിയ വെറ്റില ചേർത്ത് തിളപ്പിക്കണം. നല്ലപോലെ തിളച്ചശേഷം ഇത് അരിച്ചെടുക്കാം. ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് മെെലാഞ്ചിപ്പൊടി ഇട്ട് ഇതിലേക്ക് ഈ വെറ്റില ഇട്ട തേയില വെള്ളം ചേർത്ത് യോജിപ്പിക്കുക. പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ചീനച്ചട്ടിയിൽ തന്നെ എട്ട് മണിക്കൂർ അടച്ചുസൂക്ഷിക്കണം. ശേഷം എണ്ണ മയമില്ലാത്ത മുടിയിൽ ഇത് തേച്ച് പിടിപ്പിക്കുക. 30 മിനിട്ട് കഴിഞ്ഞ് സാധാരണ വെള്ളത്തിൽ കഴുകി കളയാം. ഷാമ്പൂ ഉപയോഗിക്കരുത്. തലമുടിക്ക് കറുപ്പ് നിറം നൽക്കാനും മുടിയുടെ മിക്ക പ്രശ്നങ്ങൾക്കും ഇത് ഒരു പരിഹാരമാണ്.