മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Monday 16 June 2025 1:41 AM IST
കുറിച്ചി : കുറിച്ചി ഗ്രാമപഞ്ചായത്തും, ഗവ.ആയുഷ് ആയുർവേദ ആശുപത്രിയും, കല്ലട ഐ കെയർ ആശുപത്രിയും, ചങ്ങനാശേരി ശങ്കേഴ്‌സ് ലാബോറട്ടറിയും സംയുക്തമായി 12-ാം വാർഡിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചിറവംമുട്ടം എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കൊച്ചുറാണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡോ.മിഥുൻ ജെ.കലൂർ, ഡോ.ധന്യാ ദാസ്, ഡോ.ലക്ഷ്മി വർമ്മ എന്നിവർ വിവിധ ക്ലാസ് നയിച്ചു. വി.ജെ വിജയകുമാർ, കെ.കെ അലക്‌സാണ്ടർ, കുഞ്ഞുമോൾ ജോസഫ് എന്നിവർ പങ്കെടുത്തു.