ഏകദിന സംയുക്ത ശില്പശാല 28 ന്
Monday 16 June 2025 12:56 AM IST
കോട്ടയം : എസ്.എൻ.ഡി.പി യോഗം ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ കോട്ടയം,മീനച്ചിൽ,ചങ്ങനാശേരി യൂണിയനുകൾ സംഘടിപ്പിക്കുന്ന സംയുക്ത ഏകദിന ശില്പശാലയും ശ്രീനാരായണ ടാലന്റ് സേർച്ച് എക്‌സാമിനേഷൻ സർട്ടിഫിക്കറ്റ് വിതരണവും 28 ന് രാവിലെ 9 ന് നാഗമ്പടം ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലിയനിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ 25 ന് മുൻപായി ലിങ്ക് വഴി ഗൂഗിൾ ഷീറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. ശ്രീനാരായണ ടാലന്റ് സേർച്ച് എക്‌സാമിനേഷനിൽ പങ്കെടുക്കാത്ത പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 100 രൂപയാണ് ഫീസ്. ലിങ്ക് ലഭിക്കുന്നതിന് ഫോൺ: 8075515846,9747450341.