വാർഷിക സമ്മേളനം
Monday 16 June 2025 12:29 AM IST
പായിപ്പാട് : പുത്തൻ കാവ് ക്ഷേത്രത്തിന് സമീപമുള്ള ജ്യോതി റസിഡന്റസ് അസോസിയേഷന്റെ വാർഷികയോഗം ഗവ.യു.പി സ്‌കൂൾ പ്രധാന അദ്ധ്യാപകൻ പി.ജി മനോജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡോ.അരവിന്ദ് ഘോഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വിനു ജോബ് വൃക്ഷത്തൈ വിതരണം നടത്തി. പത്തിലും, പ്ലസ്ടുവിലും മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. മറ്റ് വിദ്യാർത്ഥികൾക്ക് നോട്ട്ബുക്ക് വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പർ രജനി ശ്രീജിത്ത്, ജോഷി ജോർജ്, ശിവദാസൻ നായർ, ഓമന ചെല്ലപ്പൻ, ബേബി വിജയൻ, ശ്രീദേവി, ഡോൺ കരിങ്ങട, രഞ്ചിത്ത് ലാൽ എന്നിവർ പങ്കെടുത്തു.