ബൈക്ക് മോഷ്ടാവ് പിടിയിൽ
Monday 16 June 2025 12:15 AM IST
കളമശേരി: ഇടപ്പള്ളി മൈജി ഷോറൂമിലെ ജീവനക്കാരന്റെ ഒരു ലക്ഷം രൂപയ്ക്ക് മേൽ വിലയുള്ള ഡ്യൂക്ക് ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. കൊട്ടാരക്കര ബിജു ഭവനത്തിൽ ലിബിൻ ബി(22) ആണ് പിടിയിലായത്. കളമശേരി ഇൻസ്പെക്ടർ ലത്തീഫ് എം. ബിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സനീഷ് ടി.എസ്, ഷമീർ, എൽദോ, സി.പി.ഒമാരായ മാഹിൻ, അബൂബക്കർ, നിഷാദ്, നെപ്പോളിയൻ എന്നിവരാണ് ഇയാളെ കൊല്ലത്ത് നിന്ന് പിടികൂടിയത്. ഇതേ കേസിലെ മറ്റൊരു പ്രതിയായ ദേശം കുറ്റത്തൊടി വീട്ടിൽ മുഹമ്മദ് ബിലാലിനെ (25) കുന്നംകുളം പൊലീസ് മറ്റൊരു കേസിൽ നേരത്തെ പിടികൂടിയിരുന്നു.