സൗജന്യ കലാ പരിശീലനം
Monday 16 June 2025 1:07 AM IST
മലയിൻകീഴ്: നേമം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന സൗജന്യ കലാ പരിശീലനം മലയിൻകീഴ് പഞ്ചായത്തിലെ മണപ്പുറം ഗ്രാമസ്വരാജ് ഗ്രന്ഥശാലയിൽ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്തു. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി,കെ.വി.രാജേഷ് കുമാർ,രാഹുൽ സി.എസ്.രാജേന്ദ്രൻ ശിവഗംഗ,ശ്രീലക്ഷ്മി ശരൺ എന്നിവർ സംസാരിച്ചു. ചിത്രകല,മൃദംഗം,മാപ്പിളകല എന്നിവയിലാണ് പരിശീലനം നൽകുന്നത്.