അസംപ്ഷനിൽ ബിരുദ ദാനം

Monday 16 June 2025 12:43 AM IST

ചങ്ങനാശേരി : അസംപ്ഷൻ ഓട്ടോണമസ് കോളേജിൽ വിവിധ യു.ജി, പി.ജി കോഴ്‌സുകൾ വിജയിച്ചവർക്കായി ബിരുദദാന ചടങ്ങ് ഇന്ന് രാവിലെ 10 ന് നടക്കും. ഹയർ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമിള മേരി ജോസഫ് ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ ഫാ.ആന്റണി ഏത്തയ്ക്കാട്ട് അദ്ധ്യക്ഷത വഹിക്കും. കോളേജിലെ പൂർവ വിദ്യാർത്ഥിനിയും സിവിൽ സർവ്വീസ് 2004 ടോപ്പറുമായ വി.ഹേമ ബിരുദദാനം നിർവഹിക്കും. ജോബ് മൈക്കിൾ എം.എൽ.എ മുഖ്യാതിഥിയാകും. പ്രിൻസിപ്പൽ ഡോ.റാണി മരിയ തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ.ജിസി മാത്യു, വിദ്യാർത്ഥി പ്രതിനിധി ഷൈൻ മരിയ ഷാജി എന്നിവർ പങ്കെടുക്കും.