പ്രതിഷേധാഗ്നി സംഘടിപ്പിച്ചു

Monday 16 June 2025 12:45 AM IST

കോട്ടയം : നെൽ കർഷകരെ സംരക്ഷിക്കാത്തവർക്ക് വോട്ടില്ലെന്ന മുദ്രാവാക്യമുയർത്തി നെൽ കർഷക സംരക്ഷണ സമിതി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. നിലമ്പൂർ ടൗണിൽ നടന്ന പരിപാടി സമിതി സംസ്ഥാന രക്ഷാധികാരി വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലാലിച്ചൻ പള്ളിവാതിക്കൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്തുകളിൽ ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, വൈസ് പ്രസിഡന്റുമാരായ പി. വേലായുധൻ, റോയ് ഊരാംവേലി, സണ്ണി തോമസ് എന്നിവർ പങ്കെടുത്തു.