പെയിന്റിംഗ് എക്സിബിഷൻ

Monday 16 June 2025 3:55 AM IST

തിരുവനന്തപുരം: മ്യൂസിയം,കെ.സി.എസ് പണിക്കർ ആർട്ട് ഗ്യാലറിയിൽ നടന്ന "സർഗം" പെയിന്റിംഗ് എക്സിബിഷൻ അവസാനിച്ചു. തിരുവനന്തപുരം സബ് കളക്ടർ ആൽഫ്രഡ് ഉദ്ഘാടനം നിർവഹിച്ച എക്‌സിബിഷനിൽ ലളിതകലാ അക്കാഡമി മുൻ ചെയർമാൻ കാട്ടൂർ ജി.നാരായണപിള്ള മുഖ്യാതിഥിയായിരുന്നു. രമാദേവി ടി.എസ്,അരുൺ എ.ആർ,വിനോദ് മയൂര, മിനി വിനോദ്, രാഹുൽ,തരുൺ ഇ.ബി, ലക്ഷ്മിനാഥ് എൻ.എം,സുബി പി.എസ് തുടങ്ങിയവരുടെ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചു.