പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം 17 ന്

Monday 16 June 2025 12:06 AM IST

തൃശൂർ: ഗാസയിലെ മനുഷ്യക്കുരുതിക്കെതിരെ ജില്ലാതല പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 17 ന് 4 ന് ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത്‌നിന്ന് പ്രകടനം ആരംഭിക്കും. ചാവക്കാട് ബസ് സ്റ്റാൻഡിന് സമീപം പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ചേരും.ജില്ലാ കമ്മിറ്റി യോഗത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, എൽ.ഡി.എഫ് കൺവീനർ പി.കെ ചന്ദ്രശേഖരൻ, പി. ബാലചന്ദ്രൻ എം.എൽ.എ,കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, ആർ.ജെ. ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി, അഡ്വ:സി.ടി. ജോഫി, ഗോപിനാഥൻ താറ്റാട്ട്, ഷൈജു ബഷീർ, വിനോദ്,സി. ഡി.ജോസ് എന്നിവർ സംസാരിച്ചു