ഇടപെടൽ വേണമെന്ന് കോൺഗ്രസ്

Monday 16 June 2025 12:07 AM IST

തൃശൂർ: ഗവ. മെഡിക്കൽ കോളേജിനോടുള്ള എൽ.ഡി. എഫ് സർക്കാരിന്റെ സമീപനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹൃദയരോഗികളുടെ ദുരവസ്ഥയെന്ന് കെ.പി.സി.സി സെക്രട്ടറിയും ആശുപത്രി വികസന സമിതി അംഗവുമായ രാജേന്ദ്രൻ അരങ്ങത്ത്. കാർഡിയോളജി, ന്യൂറോളജി,ഗ്യാസ്‌ട്രോളജി, യൂറോളജി തുടങ്ങി റേഡിയോളജി വിഭാഗത്തിൽ അടക്കം ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവു നികത്താൻ സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ല. പാവപ്പെട്ട രോഗികൾക്ക് സൗകര്യമൊരുക്കേണ്ട സർക്കാർ ഈ മെഡിക്കൽ കോളേജിനോട് കാണിക്കുന്ന അവഗണന സ്വകാര്യ മേഖലയിലെ ആശുപത്രികളെ സഹായിക്കാനോണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിൽ പരിചയമില്ലാത്ത ടെക്‌നീഷ്യന്മാരില്ലാത്തതിനാൽ രോഗികളുടെ ഹൃദയ ശസ്ത്രക്രിയ മുടങ്ങുന്ന അവസ്ഥയാണ്. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും കത്തയച്ചതായി രാജേന്ദ്രൻ അരങ്ങത്ത് അറിയിച്ചു.