വേദഗണിത ശില്പശാല 21 ന് സമാപിക്കും

Monday 16 June 2025 12:08 AM IST

തൃശൂർ: കേന്ദ്ര സംസ്‌കൃത സർവകലാശാലയുടെ പുറനാട്ടുകര കാമ്പസിൽ നടക്കുന്ന വേദഗണിത ശില്പശാല 21 ന് സമാപിക്കും. ഏഴു സംസ്ഥാനങ്ങളിൽനിന്ന് 30 വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ഡി. നന്ദിത , പി. ദേവരാജൻ, കെ.ഇ. വിനോദ് തുടങ്ങിയവരാണ് ക്ലാസുകൾ നയിക്കുന്നത്. സംസ്‌കൃതം പഠിക്കാത്തവർക്കായി 22 മണിക്കൂർ സംസ്‌കൃതപാഠനവുമുണ്ട്. സമാപന സമ്മേളനത്തിൽ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ആശീർവാദഭാഷണം നടത്തും. മാധവഗണിതകേന്ദ്രം ഡയറക്ടർ എ.വിനോദ് വിദ്യാർതിഥികളെ അനുമോദിക്കും. വിദ്യാർത്ഥികളുടെ അനുഭവകഥനവും, ഞൊടിയിടയിൽ സങ്കീർണ ഗണിതസമസ്യകളുടെ ഉത്തരം ഉപകരണങ്ങളുടെ സഹായമില്ലാതെ പറയുന്ന പ്രദർശന പരിപാടിയും നടക്കും. വേദഗണിതത്തിൽ ഗവേഷണം നടത്തുന്ന ഗവേഷകരും ശില്പശാലയിലെ പഠിതാക്കളായുണ്ട്. ശില്പശാലയുടെ സഹസംയോജൻ ഡോ. ഗണേഷ് കൃഷ്ണ ഭട്ട്, ഡോ. പി.കെ. ശ്രീനിവാസൻ,ഡോ. റോഷിണി എന്നിവർ പങ്കെടുക്കും.