റോഡിലെ വെള്ളക്കെട്ടിൽ ചൂണ്ടയിട്ട് പ്രതിഷേധം
Monday 16 June 2025 2:13 AM IST
മാന്നാർ: പരുമലക്കടവ്- കടപ്ര മഠം റോഡിൽ ഓടാട്ട് ഭാഗത്ത് കോൺക്രീറ്റ് നിർമ്മാണത്തെ തുടർന്ന് വെള്ളക്കെട്ടായതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മാന്നാർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളക്കെട്ടിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ചു. വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം അധികാരികൾ കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ മുന്നറിയിപ്പ് നൽകി. ഭാരവാഹികളായ സഫർ മാന്നാർ, അനീസ് നാഥൻപറമ്പിൽ, ഷഫീക്ക്, ഫിറോസ്, ഷമീർ, സി.എ അലിയാർ, ശിഹാബ്, ഷാനവാസ് എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.