മെറിറ്റ് ഡേ ആഘോഷം
Monday 16 June 2025 12:00 PM IST
കൊടുങ്ങല്ലൂർ: അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ മികവാർന്ന നേട്ടങ്ങൾ കൈവരിച്ചവർക്ക് മാനേജ്‌മെന്റ്, പി.ടി.എ, സ്റ്റാഫ് എന്നിവരുടെ ആഭിമുഖ്യത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് കെ.എം.സാദത്ത് അദ്ധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം ഗ്രന്ഥ രചയിതാവ് എൻ.എം.ഹുസൈൻ ഉദ്ഘാടനം ചെയ്തു. സീതി സാഹിബ് മെമ്മോറിയൽ ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി.എ. സീതി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപിക കെ.എ.റുബീന ടീച്ചർ, ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ എ.എ. അബ്ദുൽ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജ്മൽ ഷക്കീർ, വാർഡംഗം പ്രസീന റാഫി തുടങ്ങിയവർ സംസാരിച്ചു.