വിശ്വസാഹിത്യത്തിന്റെ അളവുകോൽ കാലമാണ്
Monday 16 June 2025 12:00 AM IST
തൃശൂർ: വിശ്വസാഹിത്യത്തിന്റെ അളവുകോൽ കാലമാണന്നും സാഹിത്യത്തെയും സാഹിത്യ കൃതികളെയും അതാത് കാലത്തിന്റെ രാഷ്ട്രീയ കഴ്ച്ചപ്പാടിൽ ചുരുക്കി കാണുന്ന സമൂഹത്തെ തിരുത്തി, അതിജീവിച്ച് ചർച്ച ചെയ്യപ്പെടുന്ന കൃതികളാണ് വിശ്വ സാഹിത്യത്തിൽ ഉൾപ്പെടുന്നതെന്ന് എഴുത്തുകാരി ഡോ. ജെ.പ്രമീളാ ദേവി. തൃശൂർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിശ്വസാഹിത്യം മലയാളത്തിൽ അഞ്ചാം അദ്ധ്യായത്തിൽ ഷേക്‌സ്പിയർ സാഹിത്യത്തേയും പ്രധാന കൃതികളിലൊന്നായ ഹാംലെറ്റിനെയും കുറിച്ച് മുഖ്യ പ്രഭാഷണം അവതരിപ്പിക്കുകയായിരുന്നു അവർ.ഡോ.സെബാസ്റ്റ്യൻ ജോസഫ് തകഴിയുടെ 'ചെമ്മീൻ കഥയുടെ കാഴ്ചഭേദങ്ങൾ ' എന്ന വിഷയത്തിൽ പ്രഭാഷണം അവതരിപ്പിച്ചു. രാജലക്ഷ്മി മാനഴി അദ്ധ്യക്ഷത വഹിച്ചു. മോഹൻദാസ് പാറപ്പുറത്ത്, കെ. ഉണ്ണിക്കൃഷ്ണൻ, രാജൻ പെരുമ്പിള്ളി, അനിൽകുമാർ കോലഴി,ഡോ:സരസ്വതി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.