വെള്ളക്കെട്ട് പരിഹരിക്കണം

Monday 16 June 2025 2:13 AM IST

അമ്പലപ്പുഴ: പുന്നപ്ര കുറവൻതോട് മങ്ങാട്ട് പള്ളിയുടെ പടിഞ്ഞാറു വശം അമ്പാട്ട് റോഡിൽ 25 വീടുകൾ വെള്ളക്കെട്ട് ഭീഷണിയിൽ. പുന്നപ്ര സൗത്ത് പഞ്ചായത്ത് എട്ടാം വാർഡിലെ കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത് കുറവൻത്തോട് റെസിഡന്റ്‌സ് അസോസിയേഷൻ യോഗം കൂടി എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ ബൈജുകുമാർ, ബാലകൃഷ്ണ പണിക്കർ, കമറുദ്ധീൻ,യൂസഫ്, ഷിഹാബുദീൻ, ഷഫീർ, ലീലമ്മ, ലളിത, സുധ സുദർശനൻ എന്നിവർ സംസാരിച്ചു.