ഗുജറാത്തി സിനിമയ്ക്ക് അഴകായി ആലപ്പുഴ
Tuesday 17 June 2025 1:16 AM IST
ആലപ്പുഴ: ഗുജറാത്തി സിനിമയായ 'ഛല്ലോജവാബിൽ' നായകപദവിക്കൊപ്പം ആലപ്പുഴയുടെ അഴകും. സൂപ്പർ സ്റ്റാർ സിംഗർ സീസൺ 3-ലെ വിജയിയായ കുട്ടിഗായകൻ ആവിർഭവ് ആദ്യമായി നായകനായി അഭിനയിക്കുന്ന ഗുജറാത്തി സിനിമയുടെ ഗാനരംഗത്തിന്റെ ഷൂട്ടിംഗാണ് ആലപ്പുഴ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നത്. നൂറോളം സ്‌കൂൾ കുട്ടികളും ഗുജറാത്തിലെ മുൻനിരതാരങ്ങളായ നിസർഗ് ത്രിവേദി, വിശാൽ വൈശ്യ, ഹിരൺ പട്ടേൽ, ദീപ ത്രിവേദി, ഗൗരാംഗ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.പരസ്യചിത്ര സംവിധായകനായ ഗംഗാപ്രസാദാണ് സംവിധാനം.ഹം സിനിമാസിൻ്റെ ബാനറിൽ ഗൗരിഗംഗ നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ സപ്തതരംഗ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ്.