തെരുവുനായ ബൈക്കിന് കുറുകെ ചാടി, യാത്രക്കാരന് ഗുരുതര പരിക്ക്

Monday 16 June 2025 2:16 AM IST

അരൂർ :തെരുവുനായ കുറകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ ബൈക്കിൽ നിന്ന് വീണ് യാത്രക്കാരന് ഗുരുതര പരിക്ക്. എഴുപുന്ന നീണ്ടകര കല്ലുചിറ വീട്ടിൽ കെ.ആർ.തോമസിനാണ് (52) പരിക്കേറ്റത്. വാരിയെല്ലിനും മുഖത്തും,കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ തോമസിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുറവൂർ - എഴുപുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളി സംഘം ഡയറക്ടർ ബോർഡ് അംഗമാണ് തോമസ്. ശനിയാഴ്ച രാവിലെ ആറരയോടെ മത്സ്യലേലത്തിന് എഴുപുന്ന മാർക്കറ്റിലേക്ക് പോകുന്നതിനിടെ നീണ്ടകര സെന്റ് മാർട്ടിൻ പള്ളിയുടെ വടക്കുവശത്ത് വച്ചാണ് അപകടമുണ്ടായത്.