പതാകദിനം ആചരിച്ചു
Monday 16 June 2025 2:17 AM IST
ആലപ്പുഴ:സി.പി.ഐആലപ്പുഴ ജില്ലാസമ്മേളന പതാക ദിനം മുല്ലയ്ക്കൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.ലോക്കൽകമ്മിറ്റി ഓഫീസിന് മുൻവശംബി.കെ.എം.യു സംസ്ഥാന സെക്രട്ടറി ആർ.അനിൽകുമാർ പതാക ഉയർത്തി.ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.വെങ്കിടേഷ് സ്വാഗതം പറഞ്ഞു.കുര്യൻ ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ഡി.രഞ്ജിത്ത്,ദിനേഷ് ബാബു,പ്രജിഷ് ദേവസ്യ എന്നിവർ നേതൃത്വം നൽകി. മുല്ലയ്ക്കൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ എ.വി.ജെ ജംഗ്ഷനിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.വെങ്കിടേഷും,പഴവങ്ങാടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കല്ലുപാലത്തിന് സമീപം എ.ഐ.വൈ.എഫ് ആലപ്പുഴ മണ്ഡലം പ്രസിഡന്റ് തൻസിൽ താജുദിനും,ചുങ്കം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കൊട്ടാരപ്പാലത്തിന് സമീപം എ.ഐ.വൈ.എഫ് മുല്ലയ്ക്കൽ മേഖലാപ്രസിഡന്റ് ഡി.രഞ്ജിത്തും പതാക ഉയർത്തി.