വിലവർദ്ധന പിൻവലിക്കണം

Monday 16 June 2025 1:19 AM IST

അമ്പലപ്പുഴ:ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില 160 എന്നത് നൂറ് രൂപ വർദ്ധിപ്പിച്ച് 260 ആക്കുവാനുള്ള തീരുമാനം പുന: പരിശോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സെക്രട്ടറി എം. ജയകൃഷ്ണനും ജില്ലാ സെക്രട്ടറി എൻ.വിജയകുമാറും ആവശ്യപ്പെട്ടു.കാലാനു സൃതതമായ വർദ്ധനയുടെ മറവിൽ ഒറ്റയടിക്ക് നൂറ് രൂപ വർദ്ധിപ്പിക്കാനുള്ള തീരുമാനം ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ദേവസ്വം ബോർഡ് പാൽപ്പായസ വിലവർദ്ധനവ് പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി സമാന മനസ്‌ക്കരെയും കൂട്ടി സഹകരിപ്പിച്ച് മുന്നോട്ടു പോകുമെന്നും വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു.