ലഹരിക്കെതിരെ നടപടി വേണം

Monday 16 June 2025 2:19 AM IST

ആലപ്പുഴ:വഴിച്ചേരി വാർഡിൽ മയക്കു മരുന്ന് വിതരണവും ഉപയോഗവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊലീസിന്റെയും എക്സൈസ് വകുപ്പിന്റെയുംശക്തമായ നടപടിയുംസ്ഥിരമായുള്ള പട്രോളിങ്ങും നടത്തണമെന്നുംഅന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ തിരിച്ചറിയൽ രേഖകൾ പരിശോധിക്കണമെന്നും കേരള കോൺഗ്രസ് (എം) കോസ്റ്റൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് കളരിക്കൽ യോഗം ഉദ്ഘാടനം ചെയ്തു.കോസ്റ്റൽ മണ്ഡലം പ്രസിഡന്റ് ജോസഫ് ചാവടി അദ്ധ്യക്ഷനായി. സെക്രട്ടറി വിൻഡ്രോത്ത് മാക്സിഡോ,ഷീൻ സോളമൻ, ജെസ്റ്റിൻ ആര്യങ്കൽ, ബിന്ദുതോമസ് കളരിക്കൽ, മാത്തച്ചൻ കല്ലുപുരക്കൽ,ക്ലാരമ്മ തോമസ്, ദെലിലാമ്മ,വിൻഡ്രോത്ത് മാക്സിഡോ,തോമസ് തുടങ്ങിയവർ സംസാരിച്ചു.