കുഞ്ചാക്കോ ചരമവാർഷികം
Monday 16 June 2025 2:19 AM IST
ആലപ്പുഴ: കുട്ടനാട് ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ കുട്ടനാടൻ സാംസ്കാരിക വേദിയുടെ അഭിമുഖ്യത്തിൽ ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായിരുന്നു കുഞ്ചാക്കോയുടെ 49ാംചരമവാർഷിക ദിനാചരണം നടത്തി. സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംവിധായകൻ പോൾസൺ പ്ലാപ്പുഴ ഉദ്ഘാടനം ചെയ്തു. കുട്ടനാടൻ സാംസ്കാരിക വേദി ചെയർമാൻ ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു.നടൻ പുന്നപ്ര അപ്പച്ചൻ മുഖ്യ പ്രഭാഷണം നടത്തി. സൊസൈറ്റി പ്രസിഡന്റ് അഡ്വ.പ്രദീപ് കൂട്ടാല, കെ.ലാൽജി,ജോസ് അക്കരക്കളം,സന്തോഷ് മാത്യു,ജെ.ഫിലിപ്പോസ് തത്തംപള്ളി,ടി.കുരിയൻ തോമസ് കുര്യൻ,എൻ.മിനിമോൾ,റീന ലാലി, റിയൂബെൻ മെൻഡെസ്,എസ്.ഗീത,ജി.ലാലി മോൻ,സജി വസന്തം ചിറ്റക്കാട് എന്നിവർ പങ്കെടുത്തു.