യൂത്ത്ഫ്രണ്ട് ജില്ലാ കൺവെൻഷൻ
Monday 16 June 2025 1:21 AM IST
ആലപ്പുഴ: റവലൂഷണറി യൂത്ത് ഫ്രണ്ട് ജില്ലാ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി അഡ്വ.വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിനു ആർ.നാഥ് അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ.ആർ. ഉണ്ണികൃഷ്ണൻ,സംസ്ഥാന സമിതി അംഗങ്ങളായ പി.രാമചന്ദ്രൻ, അനിൽ ബി.കളത്തിൽ,സി.കൃഷ്ണചന്ദ്രൻ,യു.ടി.യു.സി ജില്ലാസെക്രട്ടറി ആർ.ചന്ദ്രൻ, പി.മോഹനൻ, അഡ്വ.സാജു, ഐക്യമഹിളാ സംഘം ജില്ലാ സെക്രട്ടറി ദിലീപ്, ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി ആർ.രതീഷ്, ഷാമോൻ സിദ്ദിഖ് എന്നിവർ സംസാരിച്ചു. ആർ.വൈ.എഫ് ജില്ലാപ്രസിഡന്റായി അരുൺ ദിലീപ്, സെക്രട്ടറിയായി അഡ്വ.ജോർജ് ഐസക് എന്നിവരെ തിരഞ്ഞെടുത്തു.