കൊവിഡ് കാലം, കരുതൽ വേണം
Monday 16 June 2025 2:21 AM IST
ആലപ്പുഴ: വീണ്ടും കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കരുതൽ ഉണ്ടാകണമെന്നും സുരക്ഷാചട്ടങ്ങൾ പാലിക്കണമെന്നും ഡോ.കെ.എസ് മനോജ് പറഞ്ഞു.വടശ്ശേരി തെങ്ങംമൂട്ടിൽ ചാക്കോച്ചി വർഗീസിന്റെ വീട്ടിൽ കൂടിയ ടോക്കിങ് പാർലറിൽ വൈദ്യപരിശോധനയും ബോധവത്കരണ ക്ലാസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കോ ഓർഡിനേറ്റർ ചന്ദ്രദാസ് കേശവപിള്ള അദ്ധ്യക്ഷത വഹിച്ചു. ലിവിങ്ങ് വിൽ കൗണ്ടറുകൾ ജില്ലഭരണകേന്ദ്രത്തിലും മുൻസിപ്പാലിറ്റിയിലും ജില്ലാ ആശുപത്രിയിലും ആരംഭിക്കണമെന്ന് ചന്ദ്രദാസ് അവശ്യപ്പെട്ടു.എസ്.ഡി കോളേജ് മുൻ പ്രിൻസിപ്പൽഡോ.ആർ.രവികുമാർ,എ.എ ജലീൽ, ചന്ദ്രശേഖരൻ നായർ,ജി.അനിൽകുമാർ,സഫിയത്ത്,യു.കെ സോമൻ, രവീന്ദ്രൻ,വയലാർ ശാന്തദാസ് എന്നിവർപങ്കെടുത്തു.