കഴിഞ്ഞ വർഷം മരിച്ചത് 76 പേർ ആശങ്കയായി പകർച്ച വ്യാധികൾ

Monday 16 June 2025 12:00 AM IST

തൃ​ശൂ​ർ​:​ ​ജി​ല്ല​യി​ൽ​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഡെ​ങ്കി,​ ​എ​ലി​പ്പ​നി,​ ​എ​ച്ച്.​വ​ൺ എ​ൻ.​വ​ൺ​ ​ബാ​ധി​ച്ച് ​മ​രി​ച്ച​ത് 76​ ​പേ​ർ.​ ​സം​സ്ഥാ​ന​ത്ത് ​ഡെ​ങ്കി​പ്പ​നി​ ​ബാ​ധി​ച്ച് ​മ​രി​ച്ച​വ​രു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്താ​ണ് ​തൃ​ശൂ​ർ.​ 2162​ ​പേ​ർ​ക്ക് ​ഡെ​ങ്കി​പ്പ​നി​ ​സ്ഥി​രീ​ക​രി​ച്ച​തി​ൽ​ 17​ ​പേ​ർ​ ​മ​രി​ച്ചി​രു​ന്നു.​ 7371​ ​പേ​ർ​ക്ക് ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും​ ​ക​ണ്ടെ​ത്തി.​ ​എ​ച്ച്.​വ​ൺ എ​ൻ.​വ​ൺ​ ​ബാ​ധി​ച്ച് 18​ ​പേ​ർ​ക്കും​ ​ജീ​വ​ൻ​ ​ന​ഷ്ട​പ്പെ​ട്ടു.​ ​മ​ലേ​റി​യ,​ ​ഹെ​പ്പ​റ്റൈ​റ്റിസ് ​എ,​ ​പേ​ ​വി​ഷ​ബാ​ധ,​വെ​സ്റ്റ് ​നൈ​ൽ,​ ​ചി​ക്ക​ൻ​പോ​ക്‌​സ്,​ ​ചെ​ള്ളു​പ​നി​ ​തു​ട​ങ്ങി​യ​ ​രോ​ഗ​ങ്ങ​ൾ​ ​പി​ടി​പെ​ട്ടും​ ​ജി​ല്ല​യി​ൽ​ ​മ​ര​ണ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു. 2023​ ​ൽ​ 1165​ ​പേ​ർ​ക്ക് ​ചി​ക്ക​ൻ​ ​പോ​ക്‌​സ് ​പി​ടി​പ്പെ​ട്ടെ​ങ്കി​ലും​ ​മ​ര​ണം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ട്ടി​ല്ല.​ ​എ​ന്നാ​ൽ​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ 2619​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​പി​ടി​പെ​ട്ട​ത്.​ ​ര​ണ്ട് ​പേ​ർ​ക്ക് ​ജീ​വ​ൻ​ ​ന​ഷ്ട​പ്പെ​ടു​ക​യും​ ​ചെ​യ്തു.​ ​അ​മീ​ബി​ക്,​ ​ഷി​ഗെ​ല്ല,​ ​എം.​പോ​ക്‌​സ്,​ ​കോ​ള​റ,​ ​ഹെ​പ്പ​റ്റൈ​റ്റിസ്.​ബി,​സി,​ഇ​ ​തു​ട​ങ്ങി​യ​ ​രോ​ഗ​ങ്ങ​ളും​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​സ്ഥി​രീ​ക​രി​ച്ച​താ​യി​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​പു​റ​ത്ത് ​വി​ട്ട​ ​ക​ണ​ക്കി​ൽ​ ​പ​റ​യു​ന്നു.​ ​ഡെ​ങ്കി,​എ​ലി​പ്പ​നി​ ​രോ​ഗ​ങ്ങ​ൾ​ ​മ​ൺ​സൂ​ൺ​ ​കാ​ല​യ​ള​വി​ലാ​ണ് ​കൂ​ടു​ത​ൽ​ ​പേ​ർ​ക്ക് ​പി​ടി​പെട്ട​തും​ ​മ​ര​ണം​ ​സം​ഭ​വി​ച്ച​തും.​ 2,18,665​ ​പേ​ർ​ ​പ​നി​ബാ​ധി​ച്ച് ​ചി​കി​ത്സ​തേ​ടി​യെ​ത്തി​യെ​ങ്കി​ലും​ ​ഒ​രു​ ​മ​ര​ണ​മാ​ണ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.

എലിപ്പനി മരണം കൂടുതൽ തൃശൂരിൽ

2023 നെ അപേക്ഷിച്ച് എലിപ്പനി മരണത്തിൽ വലിയ വർദ്ധനവാണ് ജില്ലയിൽ. സംസ്ഥാനത്ത് കഴിഞ്ഞ വർഷം കൂടുതൽ പേർ എലിപ്പനി ബാധിച്ച് മരിച്ചത് തൃശൂരിലാണ്. 2023 ൽ എലിപ്പനി ബാധിച്ച് 26 പേരാണ് ജില്ലയിൽ മരിച്ചതെങ്കിൽ കഴിഞ്ഞ വർഷം ഇത് 41 ആയി ഉയർന്നു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 33 പേർ വീതം മരണപ്പെട്ടപ്പോൾ മലപ്പുറത്ത് 24 പേരും എറണാകുളത്ത് 21 പേരും മരണമടഞ്ഞിരുന്നു. 413 പേർക്കാണ് എലിപ്പനി ബാധിച്ചത്. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശക്തമായ ബോധവത്ക്കരണ പ്രവർത്തനം നടക്കുമ്പോഴും മരണ സംഖ്യ ഉയർന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു.

രോഗം പിടിപ്പെട്ടവരുടെ എണ്ണവും മരണ നിരക്കും

ഡെങ്കി 2162 - 17 ഡെങ്കി സംശയം7371- 2 മലേറിയ 114- 1 എലിപ്പനി413- 41 ഹെപ്പറ്റൈറ്റീസ് എ. 337- 5 ഭക്ഷ്യവിഷബാധ 277- 1 എച്ച്.വൺ എൻ.വൺ 1441- 18 പേ വിഷബാധ 1 - 1 വെസ്റ്റ് നൈൽ 1- 1 ചിക്കൻപോക്‌സ് 2619- 2 പനി 2,18,665 - 1 വയറിക്കം 51989- 0 ചെള്ളുപനി 3- 1