തോരാമഴയിൽ ദുരിതം

Monday 16 June 2025 12:00 AM IST

തൃശൂർ : ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രി മുതൽ ആരംഭിച്ച അതിശക്തമായ മഴയിൽ ജനം ദുരിതത്തിൽ. പലഭാഗങ്ങളിലും ശക്തമായ കാറ്റും വീശിയടിച്ചു. കണിമംഗലത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുക്കാട്ടികര കാരമുക്ക്‌ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ ഇടുക്കി സ്വദേശി ബിറ്റോ(23) ആണ് മരിച്ചത്. കൊടുങ്ങല്ലൂർ എടവിലങ്ങിൽ ശക്തമായ മഴയിൽ വീട് തകർന്നു. കാതിക്കോടത്ത് ബാബുവിന്റെ വീടാണ് തകർന്നത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ട് ഭീഷണിയിലാണ്. നഗരത്തിലും മഴ ശക്തമായി. ചാവക്കാടിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. നൂറുകണക്കിന് വീടുകളാണ് വെള്ളക്കെട്ടിൽ അകപ്പെട്ടിട്ടുള്ളത്. കനോലി കനാലും മത്തികായലും കരകവിഞ്ഞു ഒഴുകി. ചേറ്റുവ പുഴയിലും അറബിക്കടലിലും ജലനിരപ്പ് ഉയരുകയാണ്. കടലേറ്റം രൂക്ഷമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ടില്ല. പതിനേഴാം തീയതി വരെ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഡാമുകളിലേക്കുള്ള നീരൊഴുക്കും വർദ്ധിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനാലും മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ന് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികൾ, നേഴ്‌സറികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.

പ്ലസ് വൺ പ്രവേശന നടപടികൾ നടക്കും

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്ലസ് വൺ പ്രവേശന പ്രക്രിയകൾ നിശ്ചയിച്ച തീയതികളിൽ പൂർത്തീകരിക്കേണ്ടതുള്ളതിനാൽ പ്ലസ് വൺ പ്രവേശന നടപടികൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ അറിയിച്ചു.

മു​രി​ങ്ങൂ​രി​ൽ​ ​ആ​ൽ​മ​രം​ ​വീ​ണു

ചാ​ല​ക്കു​ടി​:​ ​മു​രി​ങ്ങൂ​ർ​ ​ഡി​വൈ​ൻ​ ​ന​ഗ​ർ​ ​ജം​ഗ്ഷ​നി​ലെ​ ​കൂ​റ്റ​ൻ​ ​ആ​ൽ​മ​രം​ ​ക​ട​പു​ഴ​കി​ ​വീ​ണു.​ ​കാ​ടു​കു​റ്റി​ ​റോ​ഡി​ന്റെ​ ​ഭാ​ഗ​ത്തേ​യ്ക്കാ​ണ് ​വീ​ണ​ത്.​ ​തൊ​ട്ട​ടു​ത്ത​ ​ക​ട​ ​ഭാ​ഗി​ക​മാ​യി​ ​ത​ക​ർ​ന്നു.​ ​ഒ​രു​ ​സ്‌​കൂ​ട്ട​റും​ ​മ​ര​ത്തി​ന​ടി​യി​ൽ​ ​കു​ടു​ങ്ങി.​ ​ആ​ള​പാ​യ​മി​ല്ല.​ ​കാ​ടു​കു​റ്റി​ ​റോ​ഡി​ൽ​ ​ഗ​താ​ഗ​തം​ ​മൂ​ന്നു​മ​ണി​ക്കൂ​റോ​ളം​ ​സ്തം​ഭി​ച്ചു.​ ​ചാ​ല​ക്കു​ടി​ ​ഫ​യ​ർ​ഫോ​ഴ്‌​സ് ​എ​ത്തി​യാ​ണ് ​മ​രം​ ​മു​റി​ച്ചു​മാ​റ്റി​യ​ത്.​ ​കൊ​ര​ട്ടി​ ​പൊ​ലീ​സും​ ​സ്ഥ​ല​ത്തെ​ത്തി.​ ​അ​ടി​ഭാ​ഗം​ ​കേ​ടു​വ​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​ആ​ൽ​ ​മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​മേ​ലൂ​ർ​ ​പ​ഞ്ചാ​യ​ത്ത് ​നേ​ര​ത്തെ​ ​ദേ​ശീ​യ​പാ​ത​ ​അ​ധി​കൃ​ത​ർ​ക്ക് ​അ​പേ​ക്ഷ​ ​ന​ൽ​കി​യി​രു​ന്നു.