റവാഡ ചന്ദ്രശേഖറിന് എസ്.പി.ജിയിൽ സുപ്രധാന പദവി

Monday 16 June 2025 4:38 AM IST

ന്യൂഡൽഹി: കേരളത്തിലെ അടുത്ത ഡി.ജി.പി ആരെന്ന് ആകാംക്ഷ ഉയർന്നിരിക്കെ, പട്ടികയിൽ ഉൾപ്പെട്ടിരുന്ന റവാഡാ ചന്ദ്രശേഖറിനെ ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ സെക്രട്ടറി സെക്യൂരിറ്റി എന്ന സുപ്രധാന പദവിയിൽ നിയമിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്.പി.ജിയുടെ അഡ്മിനിസ്ട്രേറ്റീവ് മേധാവിയാണ് സെക്രട്ടറി സെക്യൂരിറ്റി. ക്യാബിനറ്റ് അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയുടേതാണ് തീരുമാനം.

നിലവിൽ ഐ.ബി സ്‌പെഷ്യൽ ഡയറക്‌ടറാണ് റവാഡാ ചന്ദ്രശേഖർ. 1991 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്. ഡി.ജി.പി ഷേയ്ക്ക് ദർവേഷ് സാഹിബ് ജൂൺ 30ന് വിരമിക്കും. പകരം പരിഗണിക്കുന്ന മൂന്നുപേരിൽ ഒരാളാണ്. തിരുവനന്തപുരം സിറ്രി പൊലീസ് കമ്മിഷണർ അടക്കം കേരള പൊലീസിൽ സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്.