പുസ്‌തക ചർച്ച
Monday 16 June 2025 12:07 AM IST
കല്ലമ്പലം: പുല്ലൂർമുക്ക് ദേശീയ ഗ്രന്ഥശാലയിൽ പുസ്‌തക ചർച്ച നടന്നു. ഇ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സബാഹിന്റെ ഒമ്പത് കഥകളുടെ സമാഹാരമായ "ആലാപനം മാടൻപിള്ള പൊലീസ്"എന്ന പുസ്തകം എഴുത്തുകാരനും കവിയുമായ ധനലക്ഷ്മി ബാങ്ക് മാനേജർ സുരേഷ് നാരായണൻ അവതരിപ്പിച്ചു. ഉബൈദ് കല്ലമ്പലം,ഡോ.റോഷി,അഡ്വ.ബിലഹരി എന്നിവർ പങ്കെടുത്തു. രാജീവ് സ്വാഗതവും റെജി നന്ദിയും പറഞ്ഞു.