പുസ്തക പ്രകാശനം
Monday 16 June 2025 1:07 AM IST
തിരുവനന്തപുരം: ഡോ.എ.എൻ.പി.നായർ രചിച്ച കാഹളം എന്ന പുസ്തകം മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത് കുമാറിന് നൽകി പ്രകാശനം ചെയ്തു. മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.പി.സുകുമാരപിള്ള ആമുഖ പ്രഭാഷണം നടത്തി. ഡോ.എ.മാർത്താണ്ഡപിള്ള,ഡോ.എൻ.രാധാകൃഷ്ണൻ,ഡോ.ജി.ശങ്കർ,സി.ഗൗരീദാസൻ നായർ എന്നിവർ സംസാരിച്ചു. ഡോ.ഗോവിന്ദൻസ് സ്കൂൾ ഒഫ് നഴ്സിംഗ് വിദ്യാർത്ഥികളായ വി.രജിത,ബി.എസ്.ലക്ഷ്മി, ഗൗരി.എസ്.പണിക്കർ എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി.