സത്യൻ അനുസ്മരണം

Monday 16 June 2025 1:20 AM IST

തിരുവനന്തപുരം: തിരുമല ആറാമടയിൽ പ്രവർത്തിക്കുന്ന സത്യൻ സ്‌മൃതി-മഹാനടന്റെ അനുയാത്രികർ എന്ന സംഘടന നടൻ സത്യന്റെ 54-ാമത് ചരമവാർഷികത്തിൽ എൽ.എം.എസ് കോമ്പൗണ്ടിൽ അനുസ്‌മരണവും പുഷ്പാർച്ചനയും നടത്തി. പ്രസിഡന്റ്‌ അഡ്വ.വി.പ്രതാപ് സിംഗ് അദ്ധ്യഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.ആർ.സുരേഷ് കുമാർ,വിനയകുമാർ ജോൺസൺ,സി.ജോസ്,കെ.ശിവരാമൻ തിരുമല,തിരുമല വിജയൻ, ചന്ദ്രബാബു ആറാമട,ബാബു,രാജേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.