രാപകൽ സമരയാത്ര 17ന് വിഴിഞ്ഞത്ത്
Monday 16 June 2025 1:56 AM IST
വിഴിഞ്ഞം: കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു നയിക്കുന്ന ആശമാരുടെ രാപകൽ സമരയാത്രക്ക് 17ന് രാവിലെ 10ന് വിഴിഞ്ഞം ജംഗ്ഷനിൽ സ്വീകരണം നൽകും. എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർപേഴ്സൺ കരുംകുളം ജയകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സാമൂഹിക,സാംസ്കാരിക,രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.