ഗായികയായും മീനാക്ഷി ഉണ്ണിക്കൃഷ്ണൻ
യുവനടിമാരിൽ ശ്രദ്ധേയയായ മീനാക്ഷി ഉണ്ണിക്കൃഷ്ണൻ ഗായികയായി. മാത്യു തോമസ് നായകനായി അഭിനയിക്കുന്ന നൈറ്റ് റൈഡേഴ്സ് എന്ന ചിത്രത്തിലാണ് മീനാക്ഷിയുടെ പാട്ട്. ചിത്ര സംയോജകൻ നൗഫൽ അബ്ദുള്ള സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ മീനാക്ഷി അഭിനയിക്കുന്നുണ്ട്. സിനിമയിൽ മീനാക്ഷി പാടുന്നത് ആദ്യമാണ്. യാക്സൺ, നേഹ നായർ സംഗീതം ഒരുക്കിയ പാട്ടിന്റെ വരികൾ വിനായക് ശശികുമാർ. പാട്ട് പഠിച്ചിട്ടുണ്ട് മീനാക്ഷി. സ്കൂളിലും കോളേജിലും പാട്ടുകൾ പാടിയിട്ടുണ്ട്. വാങ്ക് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മീനാക്ഷി വാഴ എന്ന ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സിലും വേഷമിട്ടു.വടക്കൻ ആണ് മറ്റൊരു ചിത്രം.