അനുഗ്രഹ വർഷമായി മഹാമൃത്യുഞ്ജയഹോമം
Monday 16 June 2025 1:03 AM IST
ഏഴാച്ചേരി: തോരാമഴയിലും അനുഗ്രഹവർഷം ചൊരിഞ്ഞ് ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയഹോമം നടന്നു. കനത്തമഴയെ അവഗണിച്ചും നിരവധി ഭക്തർ മൃത്യുഞ്ജയ ഹോമദർശനത്തിനെത്തി. തന്ത്രി പെരിയമന നാരായണൻ നമ്പൂതിരി, മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. മഹാമൃത്യുഞ്ജയ ഹോമത്തിനു മുന്നോടിയായി അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടന്നു. വൈകിട്ട് ഭഗവദ് സേവയുമുണ്ടായിരുന്നു. ഭക്തർക്ക് മൃത്യുഞ്ജയ ഹോമ നെയ്യും, പായസവും ഗണപതി പ്രസാദവും വിതരണം ചെയ്തു.
ഫോട്ടോ അടിക്കുറിപ്പ് ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ തന്ത്രി പെരിയമന നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടത്തിയ മഹാമൃത്യുഞ്ജയ ഹോമം.