തുണിക്കടയിലെ മോഷണം: ഒരാൾ കൂടി അറസ്റ്റിൽ

Monday 16 June 2025 1:47 AM IST

കൊച്ചി: ഹൈക്കോടതി ജംഗ്ഷനിലെ പൂട്ടിക്കിടന്ന തുണിക്കടയിൽ മോഷണം നടത്തിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. കടവന്ത്ര കെ.പി. വള്ളോൻ റോഡിൽ കാഞ്ഞിക്കൽ വീട്ടിൽ ജസ്റ്റിൻ ജേക്കബാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. നിരവധി അടിപിടി, മോഷണ കേസുകളിൽ പ്രതിയായ ഇയാളെ സൗത്ത് റെയിൽവേസ്റ്റേഷൻ പരിസരത്ത്നിന്ന് സെൻട്രൽ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഇതേ കേസിൽ, മോഷ്ടിച്ച സാധനങ്ങളുമായി തിരുവനന്തപുരം പേട്ട സ്വദേശി ജിത്തുരാജിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.