നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവച്ചു
Monday 16 June 2025 5:24 AM IST
ടെൽ അവീവ്: ഇറാനുമായി സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മകന്റെ വിവാഹം മാറ്റിവച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്നാണ് ഇളയ മകൻ അവ്‌നെർ നെതന്യാഹുവുവിന്റെയും പങ്കാളി അമിത് യാർദേനിയുടെയും വിവാഹം നടക്കേണ്ടിയിരുന്നത്. അവ്‌നെറിന്റെ വിവാഹം നേരത്തെ തന്നെ വാർത്തകളിൽ ഇടംനേടിയിരുന്നു. ഗാസയിൽ ഇസ്രയേലി ബന്ദികൾ ഹമാസിന്റെ പിടിയിൽ തുടരവെ നെതന്യാഹു കുടുംബം ആഘോഷത്തിൽ മുഴുകുകയാണെന്ന് സർക്കാർ വിരുദ്ധർ വിമർശിച്ചിരുന്നു. വിവാഹം കഴിഞ്ഞ വർഷം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ലെബനനിൽ നിന്ന് ഹിസ്ബുള്ള ഗ്രൂപ്പിന്റെ ഡ്രോൺ ആക്രമണ ഭീഷണി കണക്കിലെടുത്ത് നീട്ടിവയ്ക്കുകയായിരുന്നു.