കേരളത്തിലും സ്‌തംഭിച്ചു,​ ജിയോയുടെ സേവനങ്ങൾ തടസപ്പെട്ടെന്ന് വ്യാപക പരാതി

Monday 16 June 2025 3:32 PM IST

മുംബയ്: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വർക്ക് രാജ്യത്താകെ തടസപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സേവനങ്ങൾ തടസപ്പെട്ടെന്ന പരാതികൾ വന്നത്. ജിയോ മൊബൈൽ, ജിയോഫൈബർ സേവനങ്ങളിൽ തടസം നേരിട്ടതായി നിരവധി ഉപഭോക്താക്കൾ ഡൗണ്‍ഡിറ്റക്റ്ററിൽ പരാതിപ്പെട്ടിരുന്നു. ജിയോ നെറ്റ്‌വർക്ക് ഡൗണായതായി എക്‌സിൽ നിരവധിയാളുകൾ പോസ്റ്റ് ചെയ്തിരുന്നു.

നിമിഷങ്ങൾക്കുളളിൽ ഏഴായിരത്തിലേറെ പരാതികളാണ് ഡൗൺഡിറ്റക്ടറിൽ രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സേവനങ്ങൾ പഴയ രീതിയിലായത്. ജിയോയുടെ മൊബൈൽ ഇന്റർനെറ്റ് ലഭ്യമല്ല എന്നായിരുന്നു കൂടുതൽ ഉപഭോക്താക്കളുടെയും പരാതി. മൊബൈൽ കോളുകള്‍ ലഭിക്കുന്നില്ല, ജിയോഫൈബര്‍ തടസപ്പെട്ടു എന്നിങ്ങനെയുള്ള ഉപഭോക്തൃ പരാതികളായിരുന്നു തൊട്ടുപിന്നിലുണ്ടായിരുന്നത്. എന്താണ് ജിയോ നെറ്റ്‌വര്‍ക്ക് തടസപ്പെടാന്‍ കാരണമെന്ന് വ്യക്തമല്ല.