ഈ നക്ഷത്രക്കാർക്ക് നാളെ സ്‌ത്രീകൾ കാരണം നല്ലകാര്യം സംഭവിക്കും; നേട്ടങ്ങൾ കൊയ്യും, എല്ലാ രംഗത്തും അഭിവൃദ്ധി

Monday 16 June 2025 5:48 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ജൂൺ 17 - 1200 മിഥുനം 3 ഞായറാഴ്ച ( രാതി 1 മണി 13 മിനിറ്റ് 12 സെക്കന്റ് വരെ അവിട്ടം ശേഷം ചതയം നക്ഷത്രം )

അശ്വതി: ജോലിസ്ഥലത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം, കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍, സ്ത്രീകള്‍ കാരണം സുഖവും സമാധാനവും, എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും.

ഭരണി: സൽക്കർമ്മങ്ങളിൽ കൂടുതൽ താല്പര്യമുണ്ടാകും. ആഡംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും, കലാമത്സരങ്ങളില്‍ വിജയവും അംഗീകാരവും, യാത്രാഗുണം, ജീവിതത്തില്‍ പുരോഗതി.

കാര്‍ത്തിക: സന്തോഷമുണ്ടാക്കുന്ന വാർത്തകൾ കേൾക്കാൻ ഇടവരും, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും. കുറേക്കാലമായി ഉണ്ടായിരുന്ന പ്രയാസങ്ങള്‍ മാറിക്കിട്ടും.

രോഹിണി: എതിരാളികളുടെ വിമര്‍ശനത്തെ മറികടക്കാനാകും. പുതിയ കൂട്ടുകെട്ടുകള്‍ കാര്യങ്ങള്‍ അനുകൂലമാക്കും, ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ നടപ്പാക്കും.

മകയിരം: ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കും, പ്രയാസങ്ങള്‍, കുടുംബ കലഹങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. സ്ത്രീകള്‍ കാരണം അസ്വസ്ഥത. മുന്‍കാലങ്ങളിലെ പ്രവൃത്തികള്‍ സദാ വേട്ടയാടിക്കൊണ്ടിരിക്കും.

തിരുവാതിര: ബന്ധുക്കളുടെ എതിര്‍പ്പുകള്‍, അമിതമായ യാത്രയും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും. വിവാദങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം. അനുകൂലിച്ചവരൊക്കെ എതിരാകും.

പുണര്‍തം: അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം യാത്ര ചെയ്യുക, കരുതലോടെയിരിക്കുക,ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും, കുടുംബങ്ങളില്‍ അസ്വാരസ്യം ഉടലെടുക്കാം അതിനാല്‍ സംസാരം നിയന്ത്രിക്കുക.

പൂയം: വിവാദങ്ങൾക്കിടയിൽ മാദ്ധ്യസ്ഥം വഹിക്കുന്നത് വളരെ സൂക്ഷിച്ച് വേണം. ദാമ്പത്യ രംഗത്തെ പ്രശ്നങ്ങൾ രൂക്ഷമാകും. ശത്രുദോഷം, കളത്ര ദുഃഖം. യാത്രയില്‍ ധനനഷ്ടം, മനസമാധാനക്കുറവ്. ധനച്ചെലവ്, ദൂരയാത്രാക്ലേശം.

ആയില്യം: തൊഴിൽ രംഗത്ത് നഷ്ടങ്ങൾ ഉണ്ടാകാനിടയുണ്ട്, ദീർഘയാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്, ആരോഗ്യപരമായി ചെറിയ അസ്വസ്ഥതകള്‍ക്ക് സാദ്ധ്യത. നിരന്തരം ആരോപണങ്ങള്‍ക്ക് വിധേയമാകും, അന്യദേശവാസം.

മകം: വിദ്യാഭ്യാസ രംഗത്ത് ചില തടസങ്ങൾ ഉണ്ടാകുമെങ്കിലും അത് തരണം ചെയ്യാൻ സാധിക്കും, ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. കര്‍മ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മൂലം അധികാരം ലഭിക്കും.

പൂരം: ഇഷ്ടഭക്ഷണങ്ങൾ ലഭിക്കും, പൂർവികമായ ചില സാധനങ്ങൾ ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. പല കാര്യങ്ങളിലും ഉദ്ദേശിച്ചതിലും കൂടുതല്‍ വിജയമുണ്ടാകും, പ്രതീക്ഷിക്കാത്ത പലരും സഹായത്തിനെത്തും.

ഉത്രം: എപ്പോഴും വിജയത്തിലേക്ക് നീങ്ങും. സുഹൃത്തുക്കള്‍ ആത്മാര്‍ത്ഥതയോടെ പെരുമാറും, സഹപ്രവര്‍ത്തകര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും. അവിചാരിതമായ ധനലാഭം ഉണ്ടാവും.

അത്തം: വിനോദ സംഭാഷണത്തിൽ ഏർപ്പെടാൻ അവസരം ലഭിക്കും, ആപത്തുകളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. സര്‍വസമ്മതി നേടുന്ന ചില അഭിപ്രായ പ്രകടനങ്ങള്‍ നടത്തും. വിശ്വസ്തര്‍ അവശ്യ സമയത്ത് സഹായിക്കും.

ചിത്തിര: പല കോണുകളില്‍ നിന്നുള്ള എതിര്‍പ്പുകളെ നിഷ്പ്രയാസം ഇല്ലാതാക്കി മുന്നേറാന്‍ കഴിയും. വിവാദങ്ങളൊക്കെ ഒന്നൊന്നായി ഇല്ലാതാകുന്നത് മനസിന് സന്തോഷവും കരുത്തും പകരും.

ചോതി: തർക്ക വിഷയങ്ങളിൽ മദ്ധ്യസ്ഥം വഹിച്ച് കൊണ്ട് കാര്യങ്ങൾ സ്വന്തം വരുതിയിലാക്കും, ആരോഗ്യപരമായി മികച്ച സമയമാണ്. ഉത്തരവാദിത്തബോധത്തോടെ പെരുമാറും. എതിര്‍പ്പുകള്‍ കുറയും.

വിശാഖം: ഏറ്റെടുക്കുന്ന കാര്യങ്ങൾ ഭംഗിയായി ചെയ്തുതീർക്കും. ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകള്‍ ഉണ്ടാകുമെങ്കിലും അവയെ മറികടക്കാനാകും. സ്വന്തം നേട്ടത്തിനായി ആകര്‍ഷണീയത ഉപയോഗിക്കാന്‍ മിടുക്കേറും.

അനിഴം: കലാ-സാഹിത്യ രംഗങ്ങളിൽ ഉള്ളവർക്ക് കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തണം, ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ സ്വീകാര്യനാകും. കേസുകളില്‍ നിന്നും മറ്റ് നൂലാമാലകളില്‍ നിന്നും വിടുതല്‍ ലഭിക്കും.

കേട്ട: ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും, പല കാര്യങ്ങളും അനുകൂലമായി വരും, കുടുംബത്തില്‍ നിന്നും പിന്തുണ ഉണ്ടാകും. നല്ല നിലപാടുകള്‍ സ്വീകരിക്കുന്നത് പ്രശംസ നേടിത്തരും.

മൂലം: തീവ്രമായ പ്രണയത്തില്‍ അകപ്പെടാം, സഹോദരഗുണം ലഭിക്കും, ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയും. എല്ലാ വിധത്തിലുള്ള സുഖാനുഭവങ്ങള്‍, ഇഷ്ട ഭക്ഷണ ലബ്ധി.

പൂരാടം: പണമിടപാട് സ്ഥാപനങ്ങളിൽ പണം കൈകാര്യം ചെയ്യുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം, ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, ആരോഗ്യപരമായി കരുതല്‍ വേണം. വിവാദങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കുക.

ഉത്രാടം: എല്ലാ രംഗത്തും അഭിവൃദ്ധി. നിര്‍ണായക നിമിഷങ്ങളിലും ആത്മ നിയന്ത്രണം പാലിക്കുന്നതിനാല്‍ ആപത്തുകളില്‍ നിന്നും രക്ഷ. തൊഴിൽപരമായി നേട്ടങ്ങൾ കൊയ്യും, പ്രതിസന്ധികളെ ഒന്നൊന്നായി തരണം ചെയ്യാൻ സാധിക്കുന്നതാണ്.

തിരുവോണം: മുൻകോപം നിയന്ത്രിക്കണം. അമിതാവേശം പ്രകടമാക്കും. പ്രതീഷിച്ചിരുന്ന അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും. സുഹൃത്തുക്കളില്‍ നിന്നുള്ള തിരിച്ചടികള്‍ മനോവേദനയുണ്ടാക്കും.

അവിട്ടം: സമൂഹത്തിൽ ജനപ്രീതിയും, അംഗീകാരവും ലഭിക്കും, വിശകലനം ചെയ്യാനുള്ള പാടവം മികച്ച തീരുമാനം എടുക്കുന്നതിനും പ്രാപ്തമാക്കും. അധികാര കേന്ദ്രമായി മാറുകയും ചെയ്തേക്കാം.

ചതയം: ഒറ്റപ്പെടുത്തി ഇല്ലാതാക്കാന്‍ പല ശ്രമങ്ങളും നടക്കുമെങ്കിലും അവയൊന്നും വിലപ്പോവില്ല, പ്രതിസന്ധികളില്‍ തളരാതെ നിലനില്‍ക്കാനുള്ള കരുത്ത് പലപ്പോഴും സഹായകരമാകും.

പൂരുരുട്ടാതി: സാമ്പത്തിക പുരോഗതി കൈവരിക്കും, കച്ചവട താല്പര്യം വർദ്ധിപ്പിക്കാൻ സാധിക്കും, യാത്രയില്‍ നേട്ടം. കുടുംബ സുഖം. ശുഭാപ്തി വിശ്വാസം എല്ലാ കാര്യത്തിലും വച്ചുപുലര്‍ത്തും. സന്താന ഗുണം.

ഉത്തൃട്ടാതി: അന്യരുടെ വാക്കുകള്‍ കേട്ട് എടുത്തുചാടി ഒന്നും തീരുമാനിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയരുത്. വിവിധ തരത്തിലുള്ള സംഗതികളില്‍ ഏര്‍പ്പെടും, ശത്രുക്കളുടെ ഉപദ്രവം കുറയും.

രേവതി: സ്ത്രീകൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുന്ന സംഗതികൾ വന്ന് ഭവിക്കും, ദൂരദേശ യാത്രകൾക്ക് സാദ്ധ്യത, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും. ഐശ്വര്യം നിറഞ്ഞുനില്‍ക്കുന്ന സമയം,വില്‍ക്കാന്‍ ഉദ്ദേശിച്ചവയുടെ വില്‍പന നടക്കും.