കഞ്ചാവ് പ്രതിക്ക് തടവ് ശിക്ഷ

Tuesday 17 June 2025 1:21 AM IST

ആലപ്പുഴ: ഒരുകിലോ കഞ്ചാവ് കൈവശം വെച്ചതിന് പിടിയിലായ കേസിൽ പ്രതിക്ക് നാല് വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷവിധിച്ചു. പുന്നപ്ര പൊള്ളയിൽ വിട്ടിൽ ബേർലിക്കാണ് (46) ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജ് റോയി വർഗീസ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് സ്പെഷ്യൻ പബ്ലിക്ക് പ്രോസിക്യുട്ടർ വി.വി.ജയചന്ദ്രൻ ഹാജരായി.