ആംനെസ്റ്റി പദ്ധതി സെമിനാർ
Tuesday 17 June 2025 12:40 AM IST
തിരുവനന്തപുരം:സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സംഘടിപ്പിക്കുന്ന ‘ആംനെസ്റ്റി പദ്ധതി 2025’ സെമിനാർ 18ന് ഉച്ചയ്ക്കു ശേഷം 2.30ന് മാസ്കോട്ട് ഹോട്ടലിൽ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ സംസ്ഥാന ജി.എസ്.ടി കമ്മീഷണർ അജിത് പാട്ടീൽ പങ്കെടുക്കും.