സ്‌കൂൾ ബസ് സർവീസ് നടത്തുന്നില്ലെന്ന് പരാതി
Tuesday 17 June 2025 12:42 AM IST
തിരുവനന്തപുരം: പൂങ്കുളം ഗവ. എൽ.പി സ്‌കൂളിൽ മുൻ എം.എൽ.എ ഒ.രാജഗോപാലിന്റെ ആസ്‌തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച ബസ് ഉപയോഗിക്കാതെ ഷെഡിൽ ഒതുക്കിയിട്ടിരിക്കുന്നതായി പരാതി. കുറച്ചുനാൾ മാത്രമാണ് ബസ് ഉപയോഗിച്ചത്. രക്ഷിതാക്കൾ സ്വകാര്യ വാഹനം ഏർപ്പാടാക്കിയാണ് കുട്ടികളെ ഇപ്പോൾ സ്‌കൂളിൽ എത്തിക്കുന്നത്. എന്നാൽ സാങ്കേതികത്തകരാർ മൂലമാണ് ബസ് ഓടിക്കാൻ കഴിയാത്തതെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. ബസ് നിരത്തിലിറക്കാൻ ഭീമമായ തുക വേണം. ഇതിനുള്ള പണം പി.ടി.എയ്‌ക്ക് കണ്ടെത്താൻ കഴിയുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.