ഭീതിയിൽ ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികൾ

Tuesday 17 June 2025 1:58 AM IST

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ആശങ്കയിലായി ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾ. ജനവാസമേഖലയ്ക്ക് സമീപം ഇസ്രയേൽ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തിൽ തങ്ങളെ എത്രയും വേഗം ഇന്ത്യയിലെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. താമസിക്കുന്നമേഖലയിലടക്കം ബോംബുകൾ വീഴുന്നതായും തങ്ങളുടെ ജീവനിൽ ആശങ്കയുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.