ബേക്കേഴ്സ് അസോസിയേഷൻ ജനറൽബോഡി യോഗം
Monday 16 June 2025 8:59 PM IST
പയ്യന്നൂർ : ബേക്കേഴ്സ് അസോസിയേഷൻ പയ്യന്നൂർ മണ്ഡലം ജനറൽബോഡി യോഗം സംസ്ഥാന പ്രസിഡന്റ് കിരൺ.എസ്.പാലക്കൽ ഉദ്ഘാടനം ചെയ്തു.കെ.കെ.റെസിഡൻസിയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് എം.കെ.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ബേക്കറി മേഖലയിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ 70 വയസ്സു കഴിഞ്ഞവരെ യോഗത്തിൽ ചേമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ.യു.വിജയകുമാർ ഉപഹാരം നൽകി ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ മെമ്പർമാരുടെ മക്കൾക്കുള്ള പുരസ്കാരം ജില്ലാ പ്രസിഡന്റ് എം.കെ.രഞ്ജിത്ത് സമർപ്പിച്ചു. സംഘടനയുടെ ആഭിമുഖ്യത്തിൽ ഒക്ടോബറിൽ കൊച്ചിയിൽ നടത്തുന്ന അഞ്ചാമത് എഡിഷൻ ബേക്ക് എക്സ്പോ -2025 ന്റെ ഔദ്യോഗിക പോസ്റ്റർ അവതരണവും നടന്നു.ഭാരവാഹികൾ : എം.കെ.തമ്പാൻ (പ്രസിഡന്റ്), പി.വി.ഭാസ്കരൻ (സെക്രട്ടറി), എം.പി.മുകേഷ് (ട്രഷറർ), സുനിൽ എസ്. കുമാർ (ഓർഗനൈസിംഗ് സെക്രട്ടറി).