അവാര്‍ഡ് വിതരണവും അനുമോദനവും 

Monday 16 June 2025 9:07 PM IST

കാഞ്ഞങ്ങാട് : കിഴക്കുംകര ശാന്തി കലാമന്ദിരം ക്ലബ്ബ് സ്ഥാപക അംഗം കെ.പി.വി കണ്ണന്റെ സ്മരണയ്ക്കായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഉപഹാരവും നൽകി. കിഴക്കും കരയിൽ ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. സി ആദിത്ത്, കെ.അഭിരാം, എൻ.അരോമൽ, ഗോപിക രാജേഷ്, വി.വി. നിവേദ്യ, പാർവതി വിജയൻ, ഷാമിൽ സതീഷ്, കെ.വൈഷ്ണവ്, കെ.വി.ആദിത്യൻ, വി.എസ്.അഞ്ജന, ജിഷ്ണു ബാലകൃഷ്ണൻ, നിവേദ്യ അനിൽ, സിദ്ധാർത്ഥ സജിത്ത് എന്നിവർക്കാണ് ക്യാഷ് അവാർഡും ഉപഹാരവും നൽകിയത് . എം.വി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. കെ.മീന, കെ.വി. ലക്ഷ്മി, എം.കെ.രവീന്ദ്രൻ, കെ.വിശ്വനാഥൻ, ബി.ശ്യാം പ്രസാദ് എന്നിവർ സംസാരിച്ചു.ശാന്തി കലാ മന്ദിരം സെക്രട്ടറി വി.നാരായണൻ സ്വാഗതവും എം.കെ.വിജയകുമാർ നന്ദിയും പറഞ്ഞു.