ജൽജീവൻ മിഷൻ പണി വേഗത്തിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി

Monday 16 June 2025 9:13 PM IST

കണ്ണൂർ: ജൽജീവൻ മിഷൻ പണി വേഗത്തിൽ പൂർത്തീകരിക്കുമെന്നും,പദ്ധതിക്കായി പൈപ്പിടാൻ കീറിയ റോഡുകളുടെ പണി പരമാവധി വേഗത്തിലാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.കണ്ണൂർ പി.ടി ചാക്കോ സ്മാരക മന്ദിരത്തിൽ വെച്ച് നടന്ന കേരള കോൺഗ്രസ് (എം) ജില്ലാ നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോയിസ് പുത്തൻപുര,മാത്യു കുന്നപ്പള്ളി,സജി കുറ്റിയാനിമറ്റം,ജോസ് ചെമ്പേരി,കെ ടി സുരേഷ് കുമാർ, തോമസ് മാലത്ത്,വി വി സേവി,പി എസ് ജോസഫ്,മാത്യു പുളിക്കക്കുന്നേൽ,സി ജെ ജോൺ,മാത്യു കാരിത്താങ്കൽ,ബിനു ഇലവുങ്കൽ,ഡെന്നി കാവാലം,ജെയിംസ് മരുതാനിക്കാട്ട്,വിപിൻ തോമസ്,ബിജു പുതുക്കള്ളി,ഡോ ജോസഫ് തോമസ്, അമൽ ജോയി കൊന്നക്കൽ,ഏലമ്മ ഇലവുങ്കൽ,ഷോണി അറയ്ക്കൽ,സി പി ദിനേശൻ എന്നിവർ പ്രസംഗിച്ചു.