കാവ്യ മാരനുമായി വിവാഹം മൗനം ഉപേക്ഷിച്ച് അനിരുദ്ധ്

Tuesday 17 June 2025 6:13 AM IST

ഇന്ത്യ മുഴുവൻ ഇളക്കി മറിക്കുന്ന സംഗീതവുമായി നിറയുന്ന അനിരുദ്ധ് രവിചന്ദറും ഐ.പി.എൽ സൺറൈസേഴ്സ് ഹൈദരാബാദ് സഹഉടമ കാവ്യ മാരനും വിവാഹിതരാകുന്നു എന്ന അഭ്യൂഹം ഉയരുമ്പോൾ പ്രതികരണവുമായി അനിരുദ്ധ്.

വിവാഹമോ? ചിൽ ഒൗട്ട് ഗയ്സ്, ദയവായി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കും. എക്സിൽ അനിരുദ്ധ് കുറിച്ചു.

ഇതോടെ അനിരുദ്ധും കാവ്യ മാരനും തമ്മിലുള്ള വിവാഹ അഭ്യൂഹങ്ങൾക്ക് തിരശീല വീണു. ഒരുവർഷമായി ഇരുവരും പ്രണയത്തിലാണെന്നും കല്യാണ ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞെന്നും കഴിഞ്ഞദിവസം റെഡ്ഡിറ്റിൽ ആരാധകർ കുറിച്ചു. ഇരുവരും ഡിന്നർ ഡേറ്റിന് എത്തിയത് കണ്ടതായി ആരാധകർ അവകാശപ്പെടുകയും ചെയ്തു.